17000 പേര്‍ക്ക് ഒറ്റയടിക്ക് ജോലി നഷ്ടമാകും; കടുത്ത തീരുമാനവുമായി യുഎസ് വിമാനനിര്‍മാതാക്കള്‍

അഞ്ച് ബില്യണ്‍ ഡോളറിന്റെ നഷ്ടം, 777എക്‌സ് ജെറ്റിന്റെ വിതരണം മന്ദഗതിയിലാക്കി, ഇപ്പോള്‍ 17000 ജോലി അവസരങ്ങളും കുറച്ചിരിക്കുകയാണ് യുഎസ് വിമാന നിര്‍മാതാക്കളായ ബോയിംഗ്. ഒരുമാസമായി നീണ്ടുനില്‍ക്കുന്ന സമരം ഉള്‍പ്പെടെ നിരവധി വെല്ലുവിളികളാണ് സ്ഥാപനം നേരിടുന്നത്.

ALSO READ:  അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയൊരു അതിഥിയെത്തി, ‘നവമി’ എന്ന് പേര്

സാമ്പത്തികമായി വളരെ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയില്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോയിംഗ് സിഇഒ കെല്ലി ഓര്‍ട്ട്ബര്‍ഗ്. യുഎസ് വെസ്റ്റ് കോസ്റ്റിലെ 33000 ജീവനക്കാരാണ് സമരം ചെയ്യുന്നത്. ഇതോടെ 737 മാക്‌സ്, 767, 777 ജെറ്റുകളുടെ നിര്‍മാണത്തേയും ബാധിച്ചു. പത്തുശതമാനം ജീവനക്കാരുടെ ജോലിയാണ് നഷ്ടമാകുക. ഇതില്‍ എക്‌സിക്യൂട്ടീവ്‌സ്, മാനേജര്‍മാര്‍, സാധാരണ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടും. മാര്‍ക്കറ്റ് ട്രേഡിംഗില്‍ 1.7 ശതമാനം ഇടിവാണ് ബോയിംഗിന് ഉണ്ടായത്.

ALSO READ: മുക്കത്ത് ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു

കമ്പനി അപ്രതീക്ഷിതമായി പ്രതിസന്ധി നേരിട്ടതോടെ 777എക്‌സിന്റെ ആദ്യ ഡെലിവറി 2026ല്‍ മാത്രമേ ഉണ്ടാകുവെന്നും സിഇഒ അറിയിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കേഷന്‍ പ്രശ്‌നങ്ങള്‍ മൂലം മുമ്പ് തന്നെ 777എക്‌സ് വിമാനത്തിന്റെ ലോഞ്ചിന് തടസം നേരിട്ടിരുന്നു. പിന്നാലെ സമരവും മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ന്നുവന്നതോടെയാണ് ഇനിയും വൈകുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ബോയിംഗ് അവരുടെ 767 ഫ്രൈറ്റര്‍ പ്രോഗ്രാം 2027ല്‍ അവസാനിപ്പിക്കും. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത 29 വിമാനങ്ങളുടെ വിതരണം നടത്തും. അതേസമയം കെസി – 46എ ടാങ്കറുകളുടെ നിര്‍മാണം തുടരുമെന്നും സിഇഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News