തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു

തൃശൂർ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേർപെട്ടു. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപെട്ടത്. തീവണ്ടിയുടെ വേഗത കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കാലപ്പഴക്കം ചെന്ന ബോഗികളും സാങ്കേതിക വിഭാഗത്തിന്റെ വീഴ്ചകളുമാണ് ദക്ഷിണേന്ത്യയിൽ ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.

Also Read: ‘അയോധ്യയിലെ ജനങ്ങളെ മോദി ചതിച്ചു’, റെയിൽവേ സ്റ്റേഷനിൽ മുട്ടറ്റം വെള്ളം; നിർമാണപ്രവർത്തനങ്ങളിൽ അപാകതയെന്ന് വിമർശനം: വീഡിയോ

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് മുൻപുള്ള പതിനഞ്ചാം പാലത്തിനു സമീപമായിരുന്നു സംഭവം. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപെട്ടത്. തീവണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഒന്നര കിലോമീറ്റർ മാത്രം ദൂരമാണ് ബാക്കിയുണ്ടായിരുന്നത്. വേഗത കുറവായതിനാൽ വലിയ അപകടം ഒഴിവായി. പ്രധാന റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ തീവണ്ടികൾ വേഗത്തിൽ സഞ്ചരിക്കുന്ന ഭാഗത്തായിരുന്നു സംഭവമെങ്കിൽ ചിന്തിക്കാൻ പോലും കഴിയാത്തതാകുമായിരുന്നു ദുരന്തത്തിന്റെ വ്യാപ്തി.

ഷൊർണൂരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ പോലീസും, മെക്കാനിക്കൽ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കേരള പോലീസും സ്ഥലത്തെത്തിയിരുന്നു. ഒരു മണിക്കൂറിനു ശേഷം വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിച്ച് തീവണ്ടി വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രമേ തീവണ്ടി യാത്ര തുടരൂ എന്ന് റെയിൽവേ അറിയിച്ചു. അതേസമയം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എൻജിനും ബോഗിയും വേർപെട്ട സംഭവത്തിൽ ഉച്ചവരെ റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Also Read: നീറ്റ് – നെറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ തിങ്കളാഴ്ച വരെ പിരിഞ്ഞു

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് റെയിൽവേ കാണിക്കുന്ന അവഗണനയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് പിന്നില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസമാണ് എറണാകുളം നിസാമുദ്ദീ എക്സ്പ്രസ് ട്രെയിനിലെ ബർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി അലിഖാൻ മരിച്ചത്. ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിനാൽ ഒല്ലൂരിൽ റെയിൽവേ ജീവനക്കാരനായ ഉത്തമൻ തീവണ്ടി ഇടിച്ചു മരിച്ചത് ഏതാനും ദിവസം മുമ്പാണ്. കാലപ്പഴക്കം ചെന്ന ബോഗികൾ കേരളത്തിലേക്ക് ഉൾപ്പെടെ തള്ളി വിടുന്നതും, റെയിൽവേ സാങ്കേതിക വിഭാഗത്തിന്റെ അവഗണനയും ഇത്തരം അപകടങ്ങൾ വർധിച്ചു വരാൻ കാരണമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News