പത്തനംത്തിട്ടയിലെ കള്ളവോട്ട്: തെറ്റുപറ്റിയെന്ന് ബിഎല്‍ഒ

പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതിയില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ബിഎല്‍ഒ. കിടപ്പ് രോഗിയായ മരുമകള്‍ അന്നമ്മയ്ക്ക് ആണ് വോട്ടിന് അപേക്ഷിച്ചത്. പക്ഷെ സീരിയല്‍ നമ്പര്‍ മാറി എഴുതി. സീരിയല്‍ നമ്പര്‍ മാറി എഴുതിയതില്‍ തനിക്ക് തെറ്റുപറ്റി. അത് ശ്രദ്ധിച്ചില്ലെന്നാണ് ബിഎല്‍ഒ പറഞ്ഞത്. അതേസമയം മരിച്ച അന്നമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ പലതവണ അപേക്ഷ നല്‍കിയതാണ്.

ALSO READ:  കെ ഫോണിന് ഏഷ്യന്‍ ടെലികോമിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പുരസ്‌കാരം

പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്ത് കളിച്ചെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ട് ചെയ്തു എന്നായിരുന്നു പരാതി. ആറുവര്‍ഷം മുന്‍പ് അന്നമ്മ മരിച്ചെന്ന് എല്‍ഡിഎഫ്. മരിച്ച വയോധികയുടെ വോട്ട് ബി എല്‍ ഒ യുടെ സഹായത്തോടെ ചെയ്തു എന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News