തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോള്‍ വീണ്ടും ചൂടാക്കുന്നത് അപകടമാണ്. വെള്ളം ചൂടാക്കി കുടിയ്ക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് നല്ലത്.

വെള്ളം ചൂടാക്കുമ്പോള്‍ അതിലെ സംയുക്തങ്ങള്‍ നീരാവിയാവുകയും ഗ്യാസ് ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ടാണ് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ആരോഗ്യകരമെന്ന് പറയുന്നത്. എന്നാല്‍ വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ അതിലടങ്ങിയിട്ടുള്ള ധാതുക്കളും വാതകങ്ങളും രാസമാറ്റത്തിന് വിധേയമാകും. ഇത് പിന്നീട് അപകടകരമായ രാസവസ്തുക്കളായി രൂപം മാറുന്നു.

ക്യാന്‍സറിന് കാരണമാകുന്ന വിഷമാണ് നൈട്രോസാമിന്‍സ്. ഭൂമിയില്‍ എല്ലായിടത്തും കാണപ്പെടുന്ന ഒന്നാണ് നൈട്രേറ്റ്. ചൂടാക്കിയ വെള്ളം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റ് നൈട്രോസാമിന്‍സ് ആയി മാറും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News