ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം തിളപ്പിയ്ക്കുമ്പോള്‍ ഇതില്‍ സ്വാദിനും മണത്തിനും ഗുണത്തിനുമായി നാം പലതും ചേര്‍ക്കാറുമുണ്ട്. അങ്ങനെ തിളപ്പിക്കുന്ന വെള്ളത്തില്‍ നാം പതിവായി ചേര്‍ക്കുന്നത് ഇഞ്ചിയാണ്.

കുടിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇഞ്ചി ഭക്ഷണത്തിലെ പ്രധാന ചേരുവയാണ്. ഇതു മാത്രമല്ല, പല രോഗങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിയ്ക്കുന്ന ഒന്നുമാണ്.

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്. രക്തം നേര്‍പ്പിയ്ക്കാന്‍ കഴിയുന്നതു കൊണ്ടുതന്നെ ഇഞ്ചിവെള്ളം ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

കോര്‍ട്ടിസോള്‍ തോത് കുറയ്ക്കുന്നതു കൊണ്ടുതന്നെ വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിവാക്കാനും ഇത് സഹായകമാണ്. കൂടാതെ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഇഞ്ചിയ്ക്കു കഴിയും.

അപചയപ്രക്രിയ ശക്തിപ്പെടുത്താനും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കാനും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഈ വെള്ളം ഏറെ നല്ലതാണ്.

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ സിങ്ക് , മഗ്‌നീഷ്യം, ക്രോമിയം എന്നിവ അലര്‍ജി ചെറുക്കാന്‍ നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News