ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍; വൈറലായി ജ്യോതികയുടെ ചിത്രങ്ങള്‍

തെന്നിന്ത്യയുടെ പ്രിയനടിയാണ് ജ്യോതിക. സിനിമാ ജീവിതത്തില്‍ ഒരിടവേള എടുത്തതിന് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. അജയ് ദേവ്ഗണ്‍, ആര്‍.മാധവന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ശെയ്ത്താന്‍’ ആണ് ജ്യോതികയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ ജ്യോതിക എത്തിയത് ബ്ലാക്ക് ഡ്രസില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. താരത്തിന്റെ ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Also Read: വൈറ്റമിൻ കുറവുണ്ടോ? ടെസ്റ്റുകൾ നടത്താൻ മടിക്കേണ്ട

2003 ല്‍ പുറത്തിറങ്ങിയ ‘പ്രിയമാന തോഴി’ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘ശെയ്ത്താന്‍’ . ബോളിവുഡിലേക്കുള്ള ജ്യോതികയുടെ മടങ്ങി വരവ് കൂടിയാണ് ‘ശെയ്ത്താന്‍’. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘കാതല്‍’. 12 വര്‍ഷത്തിനുശേഷം ജ്യോതിക അഭിനയിച്ച മലയാള സിനിമയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News