ഇനി താമസം ചെന്നൈയിൽ, ആമിർഖാൻ്റെ ഈ തീരുമാനത്തിന് പിറകിൽ അമ്മ, പ്രാർത്ഥനയുമായി ആരാധകർ

ബോളിവുഡ് താരം ആമിർഖാൻ കുറച്ചുകാലത്തേക്ക് മുംബൈയിൽനിന്ന് ചെന്നൈയിലേക്ക് താമസം മാറ്റുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ താരം തന്നെ ആ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. അമ്മ സീനത്ത് ഹുസൈന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് താൻ ചെന്നൈ നഗരത്തിലേക്ക് മാറുന്നതെന്ന് ആമിർ വ്യകതമാക്കി. ഇതോടെ താരത്തിന്റെ മാതാവിന് വേണ്ടി പ്രാർത്ഥനയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: ഇസ്രയേലിനെതിരെ കെയ്‌റോ ഉച്ചകോടിയിൽ അറബ് രാഷ്ട്രങ്ങൾ

ചെന്നൈയിലുള്ള നക്ഷത്ര ഹോട്ടലിലാകും താരത്തിന്റെ താമസം. രണ്ടുമാസമെങ്കിലും ഇവിടെയുണ്ടാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്മ സീനത്ത് ഹുസൈനെ ഇതിനകം ചികിത്സയ്ക്കായി ചെന്നൈയിലെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിക്കു സമീപമുള്ള ഹോട്ടലാണ് ആമിർ റൂം ബുക്കുചെയ്തിരിക്കുന്നത്. ആരോഗ്യം മോശമായ അമ്മയ്ക്കരികെ എപ്പോഴുമുണ്ടാകണമെന്ന് നിർബന്ധമുള്ളതിനാലാണ് താമസം മാറ്റാൻ തീരുമാനിച്ചതെന്ന് ആമിർ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News