ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

ത്രീ ഇഡിയറ്റ്സിലെ ലൈബ്രേറിയന്‍ ദുബെയുടെ വേഷത്തിലൂടെ പ്രശസ്തനായ നടന്‍ അഖില്‍ മിശ്ര (58) അന്തരിച്ചു. അടുക്കളയില്‍ തെന്നിവീണ് തലയിടിച്ചാണ് മരണം. ഭാര്യ സുസെയ്ന്‍ ബേണെറ്റ് ആണ് മരണവാര്‍ത്ത പങ്കുവച്ചത്. രക്തസമ്മര്‍ദ സംബന്ധമായി അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. അടുക്കളയില്‍ സ്റ്റൂളിലിരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കവേ തെന്നിവീഴുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിശ്രയുടെ സുഹൃത്ത് കുല്‍വീന്ദര്‍ ബക്ഷിയും നടന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: നിരവധി പാവപ്പെട്ടവരുടെ മരണത്തിലേക്ക് നയിച്ച പരീക്ഷ; തടിച്ചുകൊഴുക്കാന്‍ മാത്രം നടത്തുന്നു; ഉദയനിധി സ്റ്റാലിൻ

അപകടം നടക്കുമ്പോള്‍ ഹൈദരാബാദില്‍ ചിത്രീകരണത്തിലായിരുന്നു സൂസേയ്ന്‍ ബേണെറ്റ്. ഡോണ്‍, ഗാന്ധി മൈ ഫാദര്‍, ശിഖര്‍ തുടങ്ങിയവയാണ് അഖില്‍ മിശ്ര അഭിനയിച്ച് ശ്രദ്ധേയമായ ചിത്രങ്ങള്‍. 2009 ഫെബ്രുവരി മൂന്നിനാണ് അഖില്‍ മിശ്രയും ജര്‍മന്‍ നടിയുമായ സൂസെയ്നും തമ്മിലുള്ള വിവാഹം. 2011 സെപ്റ്റംബര്‍ 30-ന് പരമ്പരാഗതമായ ചടങ്ങുകളോടെ ഇവര്‍ വീണ്ടും വിവാഹിതരായി.

Also Read: ഞങ്ങള് പിരിഞ്ഞിട്ടൊന്നുമില്ല, വിമർശകർക്ക് ഒരു ചിത്രം കൊണ്ട് നവ്യ നായർ കൊടുത്ത മറുപടി വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News