ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ വിവാഹിതനായി

ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷുറ ഖാന്‍ ആണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചടങ്ങുകൾ മുംബൈയിലെ അര്‍ബാസിന്റെ സഹോദരി അര്‍പിത ഖാന്റെ വസതിയില്‍ വച്ചായിരുന്നു നടന്നത്.

ALSO READ:ഒളിമ്പിക് അസോസിയേഷൻ ഓഫ് ഇന്ത്യ ഉടൻ രൂപീകരിക്കും

ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞാനും എന്റെ സ്വന്തവും ജീവിതകാലം മുഴുവനുള്ള സ്‌നേഹത്തിനും ഒരുമയ്ക്ക് തുടക്കമിടുന്നു. സ്‌പെഷ്യല്‍ ദിനത്തില്‍ നിങ്ങളുടെ അനുഗ്രഹം വേണം. എന്ന കുറിപ്പോടെ വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

അര്‍ബാസിന്റെ രണ്ടാം വിവാഹമാണിത്. നടി മലൈക അറോറയായിരുന്നു ആദ്യ ഭാര്യ. വിവാഹത്തില്‍ അര്‍ബാസിന്റെ മകന്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. കൂടാതെ സഹോദരന്മാരായ സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, അച്ഛന്‍ സലിം അമ്മ സല്‍മ ഖാന്‍ എന്നിവരും എത്തി.

ALSO READ:സംസ്ഥാന സ്കൂൾ കലോത്സവം; ‘പുസ്തകവണ്ടി’ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News