വാഹനാപകടത്തിൽ ബോളിവുഡ് നടൻ പര്‍വിൻ ദബാസിന് ഗുരുതര പരിക്ക്

parvin dabas

ബോളിവുഡ് നടൻ പർവിൻ ദബാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പർവിൻ . ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.

ALSO READ  : ഈശ്വർ മാൽപെയുടെ തെരച്ചിലിൽ തടി കഷ്ണം കണ്ടെത്തി; അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്

ദേശീയ അവാർഡ് നേടിയ ‘ഖോസ്ല കാ ഘോസ്ല’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പർവിൻ ദബാസ് ശ്രദ്ധേയനായത്. ഇത് കൂടാതെ മൈ നെയിം ഈസ് ഖാൻ, രാഗിണി എംഎംഎസ്2, തുടങ്ങിയ ചിത്രങ്ങളിലൂടെയും താരം ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മെയ്ഡ് ഇൻ ഹെവൻ’ എന്ന പ്രൈം വീഡിയോ സീരീസിലും പർവിൻ ദബാസ് പ്രത്യക്ഷപ്പെട്ടിരുന്നു.പ്രോ പഞ്ച ലീഗിന്റെ സഹസ്ഥാപകൻ കൂടിയാണ് താരം. പർവിന്റെ ആരോഗ്യസ്ഥിതി ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രോ പഞ്ച ലീഗിന്റെ പ്രതിനിധികള്‍ പറഞ്ഞു.

accident| parvin dabas

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News