പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല, മുഖത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്: നടൻ രാജ്‌കുമാർ റാവു

മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് ബോളിവുഡ് നടൻ രാജ്‌കുമാർ റാവു. പ്ലാസ്റ്റിക് സർജറിയ്ക്ക് വിധേയനായിട്ടുണ്ട് എന്ന സോഷ്യൽ മീഡിയ ചർച്ചകൾക്ക് പിന്നാലെയാണ് നടന്റെ വെളിപ്പെടുത്തൽ.മുഖത്ത് മറ്റൊരു സർജറി ചെയ്തിട്ടുണ്ട്, മുഖത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അത് പ്ലാസ്റ്റിക് സർജറി അല്ലെന്നും താരം പറഞ്ഞു. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം നടൻ വെളിപ്പെടുത്തിയത്.

ALSO READ: സുപ്രഭാതം പത്രം കത്തിച്ച നടപടി പ്രതിഷേധാര്‍ഹം: സുപ്രഭാതം മാനേജ്‌മെന്റ്

തന്റെ ആദ്യ ചിത്രത്തിന്റെ ഓഡിഷൻ സമയത്ത് അഭിനയം ഇഷ്ട്ടപെട്ടെന്നും എന്നാൽ മുഖത്തിനു അല്പം ഭാരം ഉണ്ടെന്നും ഒരു സംവിധായകൻ പറഞ്ഞിരുന്നു. മുഖത്തെ ആ ഭാരം ഒഴിവാക്കാൻ സ്ഥിരമായി കാർഡിയോ ചെയ്യാറുണ്ട്. 10 വർഷം മുന്നേ ഡോക്ടറുടെ നിർദേശ പ്രകാരം താടിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തനിക്ക് കുറച്ചു കൂടെ ആത്മ സംതൃപ്തി ലഭിച്ചു. അത് പക്ഷെ പ്ലാസ്റ്റിക് സർജറി അല്ല’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രം താനും കണ്ടിരുന്നു. ആ ചിത്രത്തിൽ ഉള്ള ആളെ കാണുമ്പോൾ ഏതോ കൊറിയൻ സ്റ്റാറിനെ പോലെയാണ് തോന്നുന്നത്. എന്നാണ് രാജ്‌കുമാർ റാവു വ്യക്തമാക്കിയത്.

ALSO READ: 60 വർഷമായതിൻ്റെ ആനിവേഴ്സറി എഡീഷനുമായി ഫോർഡ് മുസ്താങ്ങ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News