മഹാദേവ് വാതുവെപ്പ് കേസ്; നടൻ സഹിൽ ഖാൻ അറസ്റ്റിൽ

മഹാദേവ് വാതുവെപ്പ് കേസിൽ ബോളിവുഡ് നടൻ സഹിൽ ഖാൻ അറസ്റ്റിലായി. മുൻകൂർ ജാമ്യം തേടി സഹിൽ ഖാൻ സമർപ്പിച്ച ഹർജി മുംബൈ ഹൈക്കാേടതി തള്ളിയതോടെയാണ് അറസ്റ്റ് ചത്തീസ്​ഗഢിൽ വെച്ചാണ് താരത്തെ ചെയ്തത്.

also read: ഹൈടെക് ഫീച്ചറുകള്‍; റാങ്ക്ളര്‍ എസ്.യു.വിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജാമ്യാപേക്ഷ തള്ളിയതോടെ സഹിൽ ഒളിവിൽ പോയിരുന്നു. 40 മണിക്കൂർ നീണ്ട തിരച്ചിലിനു ശേഷമാണ് താരത്തെ മുംബൈ പൊലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മുംബൈയിലെത്തിക്കുന്ന നടനെ കോടതിയിൽ ഹാജരാക്കും.

ഛത്തീസ്ഗഡിലെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിൻ്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. ഛത്തീസ്​ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽനിന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്.

also read: കുടവയറാണോ വില്ലന്‍ ? ഇതാ ഒരു എളുപ്പവഴി ! ഫലമറിയാം ആഴ്ചകള്‍ക്കുള്ളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News