ബോളിവുഡ് നടന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍; സംഭവത്തിൽ ദുരൂഹത

saleel angola

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ വീട്ടില്‍ ആണ് മായ അശോക് അങ്കോളയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചോരയൊലിച്ച് കിടക്കുന്ന നിലയില്‍ വീട്ടുജോലിക്കാരിയാണ് കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ വിവരം പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ALSO READ: ഏറ്റവും ശക്തയായ സ്ത്രീയാണ്; അമൃത സുരേഷിന് പിന്തുണയുമായി ഗോപി സുന്ദർ

സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശവാസികളെയും ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിനായി ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് പറഞ്ഞു.സലീല്‍ അങ്കോളയുടെ മുന്‍ ഭാര്യ 2013 ഡിസംബറില്‍ ആത്മഹത്യ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News