ബാബ സിദ്ദിഖിയുടെ കൊലപാതകം: സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

SALMAN

എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷാ വർധിപ്പിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ലോറന്‍സ് ബിഷ്‌ണോയി സംഘം കൊലപാതകം നടത്താൻ കാരണം സിദ്ദിഖിക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള സൗഹൃദവും അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിം, അനുജ് താപ്പന്‍ എന്നിവരുമായുള്ള ബന്ധവുമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൽമാന്റെ സുരക്ഷ വർധിപ്പിച്ചത്.

ALSO READ; അമ്പട കള്ളാ! തെലങ്കാനയിലെ വൈൻ ഷോപ്പിൽ നിന്നും 12 ലക്ഷം രൂപ മോഷ്ടിച്ച് യുവാവ്, വലവിരിച്ച് പൊലീസ്

സൽമാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്മെന്റിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ബോളിവുഡിലെ സുഹൃത്തുക്കളോട് ഇപ്പോള്‍ സന്ദര്‍ശനമരുതെന്ന് നിർദ്ദേശം നൽകിയെന്നും സല്‍മാന്റെ മീറ്റിങ്ങുകളും മറ്റ് പരിപാടികളും റദ്ദാക്കിയെന്നുമാണ് റിപ്പോർട്ട്.

ALSO READ; ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുംബത്തെ കഴുത്തറുത്തത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദുർമന്ത്രവാദമെന്ന് സംശയം

കഴിഞ്ഞദിവസം വൈകിട്ടാണ് ബാബ സിദ്ദിഖിയെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മകന്‍ സീഷന്റെ ഓഫീസില്‍ വെച്ചാണ് സംഭവമുണ്ടായത്. കൊലപാതകത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാന, ഉത്തര്‍പ്രദേശ് സ്വദേശികളാണ് അറസ്റ്റിലായ പ്രതികള്‍. ഒരാള്‍ക്ക് വേണ്ടി മുംബൈ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News