ബോളിവുഡ് നടനും ശിവസേനാ നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു

ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. ആകസ്മികമായി താരത്തിന്റെ കൈയിലുള്ള തോക്കില്‍ നിന്നും വെടിയേല്‍ക്കുകയായിരുന്നു. കാല്‍മുട്ടിലാണ് വെടിയേറ്റത്.

ALSO READ: ‘പി വി അൻവർ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കോടാലി’: എംവി ഗോവിന്ദൻ മാസ്റ്റർ

യാത്രയ്ക്കായി ഒരുങ്ങുന്നതിനിടയില്‍ ഇന്ന് രാവിലെ 4.45നായിരുന്നു സംഭവം. കൊല്‍ക്കത്തിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്നോടിയായി തോക്ക് പരിശോധിക്കുകയായിരുന്നു. തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ താരത്തിന്റെ കൈയില്‍ നിന്ന് വഴുതുക്കയും ഇതിനിടയില്‍ വെടിപൊട്ടുകയുമായിരുന്നു.

ഗോവിന്ദിന്റെ ആരോഗ്യ നിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുടുംബം ഇക്കാര്യത്തില്‍ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കുമെന്നാണ് വിവരം.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

90കളില്‍ ബോളിവുഡില്‍ കോമഡി കഥാപാത്രങ്ങള്‍ കൊണ്ടും നിരവധി ഡാന്‍സ് രംഗങ്ങള്‍ക്കൊണ്ടും ആരാധകരെ കയ്യിലെടുത്ത് താരം ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം ശിവസേനയില്‍ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News