‘തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്’; പ്രസ്താവനയിൽ മാപ്പുപറഞ്ഞ് സുനിൽഷെട്ടി

രാജ്യത്തെ തക്കാളി വിലക്കയറ്റം സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ മാപ്പുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. അടുത്തിടെയായി തക്കാളിയുടെ വിലക്കയറ്റം സംബന്ധിച്ച് താരം നടത്തിയ പ്രസ്താവന വളരെ ചർച്ചയായിരുന്നു.  ഇപ്പോഴിതാ ഈ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് താരം.

“ഞാന്‍ ആത്മാര്‍ത്ഥമായി എന്നും കര്‍ഷകരെ പിന്തുണയ്ക്കുന്നയാളാണ്. അവരെക്കുറിച്ച് ഞാന്‍ മോശമായി ചിന്തിക്കാറില്ല. അവര്‍ക്ക് എന്നും പിന്തുണ നല്‍കിയിട്ടെയുള്ളൂ. നമ്മുടെ സ്വദേശി ഉത്പന്നങ്ങളെ ഞാന്‍ എന്നും പ്രോത്സാഹിപ്പിക്കാറുണ്ട്. അതിനാല്‍ തന്നെ എന്നും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കണം എന്നതാണ് എന്‍റെ ചിന്ത. എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ് കര്‍ഷകര്‍. ഒരു ഹോട്ടല്‍ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ നേരിട്ട് എനിക്ക് കര്‍ഷകരുമായി ബന്ധമുണ്ട്” .”എന്‍റെ പ്രസ്താവന, അവരെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു. ഞാന്‍ ഒരിക്കലും അവര്‍ക്കെതിരെ അല്ല സംസാരിച്ചത്. അങ്ങനെ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിട്ടില്ല. എന്‍റെ പ്രസ്താവന വളച്ചൊ ടിക്കരുത്. ഇതില്‍ കൂടുതല്‍ ഈ വിഷയത്തില്‍ എനിക്കൊന്നും പറയാനില്ല” എന്നാണ് സുനില്‍ ഷെട്ടി തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയത്.

ALSO READ: ബ്രിജ് ഭൂഷന്റെ സ്ഥിരം ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സാധാരണക്കാരെ മാത്രമല്ല ഈ വിലക്കയറ്റം ബാധിച്ചിരിക്കുന്നതെന്നായിരുന്നു സുനിൽ ഷെട്ടിയുടെ പ്രതികരണം. ശുദ്ധമായ ഫ്രഷ് പച്ചക്കറികൾ കഴിക്കുന്നതാണ് താത്പര്യം. തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാർ ആയതുകൊണ്ട് വിലക്കയറ്റം ഒന്നും തന്നെ ബാധിക്കില്ലെന്നാണ് പുറമേയുള്ളവര്‍ കരുതുന്നത്, എന്നാൽ കാര്യങ്ങളെന്നും അങ്ങനെ അല്ല ,രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പച്ചക്കറികളാണ് തന്റെ ഭാര്യ വാങ്ങാറുള്ളത്. അടുത്തകാലത്തായി വളരെ കുറച്ച് തക്കാളി മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുള്ളൂ എന്നായിരുന്നു സുനിൽ ഷെട്ടിയുടെ പ്രതികരണം. ആപ്പുകളിൽ ഓരോ ഭക്ഷ്യവസ്തുക്കളുടെയും വിലനിലവാരം കണ്ടാൽ തന്നെ ഞെട്ടിപ്പോകും. കടകളിൽ നിന്നും വാങ്ങിക്കുന്നതിനെക്കാൾ എത്രയോ വില കുറവാണത്. ഇത്തരം ആപ്പുകൾ ഉപയോ​ഗിച്ചാണ് അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങിക്കാറുള്ളത്. വില കുറഞ്ഞത് കൊണ്ടല്ല, എല്ലാ സാധനങ്ങളും ഫ്രഷ് ആണെന്നുമാണ് സുനിൽ ഷെട്ടി പറഞ്ഞിരുന്നത്.

ALSO READ: ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകം, മൗനം മനുഷ്യത്വമില്ലായ്മയുടെ പ്രതിബിംബമാകുന്നു; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് ദേശീയ നേതാക്കൾ

എന്നാല്‍ സുനിൽ ഷെട്ടിയുടെ ഈ പ്രതികരണത്തിന് പിന്നാലെ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തി. പച്ചക്കറിയുടെ വില വര്‍ദ്ധിക്കുന്നു എന്നത് ശരിക്കും കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നു എന്നതാണ് കാര്യമെന്നാണ് വിമര്‍ശനങ്ങൾ. തുടർന്ന് സുനില്‍ ഷെട്ടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ തന്റെ പ്രസ്താവനയില്‍ താരം മാപ്പ് പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News