തുടർ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ച താരം അഭിനയം മതിയാക്കി. തീരുമാനം ദശലക്ഷക്കണക്കിന് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ട്വൽത്ത് ഫെയിൽ, സെക്ടര്‍ 36, സബര്‍മതി എക്സ്പ്രസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നടൻ വിക്രാന്ത് മാസെ ആണ് 37-ആം വയസ്സില്‍ അഭിനയത്തില്‍ നിന്ന് വിരമിക്കുന്നത് പ്രഖ്യാപിച്ചത്. ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റിലായിരുന്നു പ്രഖ്യാപനം.
അടുത്ത വർഷത്തോടെ വിരമിക്കാനാണ് പ്ലാൻ. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നുവെന്നും ഭര്‍ത്താവ്, അച്ഛന്‍, മകന്‍ എന്നീ നിലകളില്‍ വീണ്ടും പ്രവർത്തിക്കാനുള്ള സമയമായെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘എക്കാലവും കടപ്പെട്ടിരിക്കുന്നു’ എന്ന് അദ്ദേഹം കുറിപ്പിന്റെ അവസാനം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിക്രാന്ത് ഇപ്പോള്‍ യാര്‍ ജിഗ്രി, ആന്‍ഖോന്‍ കി ഗുസ്താഖിയാന്‍ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിലാണ്.
കമന്റ് ബോക്സ് നിറയെ ആരാധകരുടെ ഞെട്ടലും നിരാശയുമാണ്. ഇത് ശരിയാകരുതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതായി ഒരു ഉപയോക്താവ് കുറിച്ചു. ‘നിങ്ങള്‍ എന്തിനാണ് ബോളിവുഡിലെ അടുത്ത ഇമ്രാന്‍ ഖാന്‍ ആകാന്‍ ആഗ്രഹിക്കുന്നത്. കുടുംബത്തെ തെരഞ്ഞെടുത്തതുകൊണ്ട് തന്നെ മികച്ച നടന്മാരില്‍ ഒരാളെ ഞങ്ങള്‍ക്ക് ഇതിനകം നഷ്ടപ്പെട്ടു.’ മറ്റൊരാൾ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here