അങ്ങ് ബോളിവുഡിൽ നിന്നും ‘ഉണ്ണീ വാവാവോ’യുമായി താരദമ്പതികൾ

aliabhatt

അങ്ങ് ബോളിവുഡിലെ താരദമ്പതികളുടെ മകൾക്ക് ഉറങ്ങാൻ ഇങ്ങ് മലയാളത്തിലെ താരാട്ട് പാട്ട് വേണം. അത്രക്കും പോപ്പുലറാണ് ഈ താരാട്ട് പാട്ട്. കുഞ്ഞുങ്ങളെ താരാട്ട് പാടി ഉറക്കാൻ അമ്മമാർ എല്ലാകാലത്തും ഉപയോഗിക്കുന്ന ‘ഉണ്ണീ വാവാവോ’… എന്ന പാട്ട് ബോളിവുഡിൽ വരെ ശ്രദ്ധനേടിയിരിക്കുകയാണ്.

ഇപ്പോഴിതാ രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ മകളെ ഉറക്കുന്നത് ഈ പാട്ട് പാടിയാണ്. മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്ന് ഒരു വേദിയിൽ പറഞ്ഞിരിക്കുകയാണ് ആലിയ ഭട്ട്.അതും ഏവരുടെയും പ്രിയപ്പെട്ട ‘ഉണ്ണി വാവാവോ’ എന്ന താരാട്ട് ഗാനം. മകൾ റാഹയെ പരിചരിക്കുന്ന മലയാളി കൂടിയായ ആയയാണ് ‘ഉണ്ണി വാ വാ വോ’… എന്ന ഗാനം പാടി കൊടുത്തത്. റാഹ ഉറങ്ങാൻ നേരമാകുമ്പോൾ മമ്മാ വാവോ, പപ്പ വാവോ എന്നു പറഞ്ഞ് വരും. അങ്ങനെ ഇപ്പോൾ രൺബീർ ഉണ്ണി വാ വാ വോ… എന്ന പാട്ട് പഠിച്ചുവെന്നാണ് ആലിയ ഭട്ട് പറഞ്ഞത്.ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ആലിയ രൺബീർ വിവാഹം. കുഞ്ഞു ജനിച്ചതൊക്കെ ആരാധകർക്കിടയിൽ ഏറെ സന്തോഷം നൽകിയിരുന്നു.

also read: കിഷ്‌കിന്ധാ കാണ്ഡത്തിലേക്ക് ആദ്യം പരിഗണിച്ചത് സുഷിൻ ശ്യാമിനെ, തിരക്ക് കാരണം ഒഴിവാക്കി: ബാഹുല്‍ രമേശ്

സിബി മലയിൽ ചിത്രം സാന്ത്വനം എന്ന സിനിമയിലെ ഈ താരാട്ടു പാട്ട് കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിത്താരയായിരുന്നു സം​ഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News