‘ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് അവള്‍’; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി താര ദമ്പതികൾ

deepika

ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും.ഇരുവരുടെയും വിവാഹവും കുഞ്ഞുപിറന്നതുമെല്ലാം സോഷ്യൽമീഡിയയിൽ ആരാധകർക്കിടയിൽ വൈറലായിരുന്നു, ഇപ്പോഴിതാ ഇവരുടെ പെൺകുഞ്ഞിന്റെ പേര് എന്താണെന്ന് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താര ദമ്പതികൾ.ഇന്‍സ്റ്റഗ്രാമിലൂടെയാണ് തങ്ങളുടെ കുഞ്ഞിന്റെ പേര് ഇവർ വെളിപ്പെടുത്തിയിരിക്കുകയാണ്.

ദുആ പദുകോണ്‍ സിങ് എന്നാണ് ദീപികയുടെയും രൺബീറിന്റെയും കുഞ്ഞിന്റെ പേര്.’ദുആ പദുകോണ്‍ സിങ്- ദുആ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് അവള്‍. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ ഇവർ പങ്കുവെച്ച കുറിപ്പ്.

ALSO READ: ബിഗ് സല്യൂട്ട് ശിവകാര്‍ത്തികേയന്‍ & സായ് പല്ലവി, ഒറ്റദിവസം കൊണ്ട് വാരിക്കൂട്ടിയത് കോടികള്‍; അമരന്‍ സൂപ്പര്‍ ഹിറ്റ്..!

2018 ആയിരുന്നു ആരാധകർ ഏറെ കാത്തിരുന്ന ഇവരുടെ വിവാഹം. ഇറ്റലിയിൽ ഒരു സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു ഇരുവരും ഒന്നിച്ചത്. അഞ്ചാം വിവാഹ വാര്‍ഷിക സമയത്താണ് കുഞ്ഞുവരുന്ന സന്തോഷം പങ്കുവെച്ചത്. കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം സോഷ്യൽമീഡിയയിൽ ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ദീപികയുടെ മേറ്റേർണിറ്റി ചിത്രങ്ങളും വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News