“നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി, എന്റെ കണ്ണ് നിറഞ്ഞുപോയി; തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ”: ആലിയ ഭട്ട്

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ മാറിയെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. നിമിഷയുടെ അഭിനയം കണ്ട തന്റെ കണ്ണുനിറഞ്ഞുവെന്നും, അവർ തന്റെ പ്രിയപ്പെട്ട അഭിനേതാവായി മാറിയെന്നുമാണ് ആലിയ ഭട്ട് പറഞ്ഞത്. ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ വെബ് സീരീസ് ‘പോച്ചറി’ലെ പ്രകടനത്തെ ചൂണ്ടിക്കാട്ടിയാണ് ആലിയ ഭട്ടിന്റെ പരാമർശം. എമ്മി പുരസ്കാര ജേതാവായ റിച്ചി മേത്തയാണ് പോച്ചർ സംവിധാനം ചെയ്യുന്നത്. കേരളത്തിൽ അരങ്ങേറിയ ആനവേട്ടയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഈ സീരീസിൽ പ്രമേയമാവുന്നുണ്ട്. നിമിഷ സജയൻ സീരീസിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Also Read; “അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഞാന്‍ അമ്പരന്നു, ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മുക്ക”; നിങ്ങളുടെ ധീരമായ ശ്രമത്തിന് അഭിനന്ദനങ്ങളെന്ന് ജൂഡ് ആന്റണി ജോസഫ്

“എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ മാറി, പ്രതേകിച്ചും സീരീസിന്റെ ക്ലൈമാക്സ്‌ രംഗങ്ങളിൽ. എന്തൊക്കെ വികാരങ്ങൾ ആവശ്യമായോ അതെല്ലാം നിമിഷ കൃത്യമായി കൊണ്ടുവന്നു. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി, എന്റെ കണ്ണ് നിറഞ്ഞുപോയി”. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആലിയ ഭട്ട് നിമിഷ സജയനെ കുറിച്ച് പറഞ്ഞത്.

റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി എന്നിവരാണ് വെബ് സീരീസിലെ പ്രധാന താരങ്ങൾ. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം – ത്രില്ലർ രീതിയിലാണ് വെബ് സീരീസ് ഒരുങ്ങിയിരിക്കുന്നത്. അഭിനേത്രി, നിർമാതാവ്, സംരംഭക എന്നീ മേഖലകളിൽ മികവുതെളിയിച്ച ആലിയ ഭട്ട് ഈ സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെക്കുറിച്ച് പറയുന്നതാണ് പോച്ചർ എന്ന ഈ വെബ് സീരീസ്.

Also Read; ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെട്ടിട്ട് 9 വര്‍ഷം; പ്രതികളെ മുഴുവന്‍ പിടികൂടാനാകാതെ അന്വേഷണം ഇഴയുന്നു

എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലും പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാനാകും. കൂടാതെ ഇത് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35-ൽ കൂടുതൽ ഭാഷകളിൽ സബ്‌ടൈറ്റിലുകളും ഉണ്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News