ആൺതുണയില്ലാതെ ജീവിക്കാൻ കഴിയാത്ത രീതി, വാടകവീട് പോലും ലഭിക്കുന്നില്ല; കരഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ച് നടി

തനിച്ച് ജീവിക്കുന്നതിനാൽ താമസിക്കാൻ വീട് ലഭിക്കുന്നില്ലെന്ന പരാതിയുമായി ഹിന്ദി സീരിയൽ താരം രംഗത്ത്. സുസ്മിത സെന്നിന്റെ സഹോദരന്റെ മുൻ ഭാര്യയായ ചാരു അസോപയാണ് താമസിക്കാൻ വീട് ലഭിക്കുന്നില്ലെന്ന് കരഞ്ഞുകൊണ്ട് പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം പറയുന്നത്.

ALSO READ: മറ്റു നടന്മാരെ പോലെ സുരക്ഷിതനാവാൻ ശ്രമിക്കുന്നില്ല, പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ തയാറാകുന്നു; മമ്മൂട്ടിയെ കുറിച്ച് ജ്യോതിക

‘ഈ സമൂഹത്തിൽ സ്ത്രീകൾ എന്തു ചെയ്യുന്നു എന്നുള്ളതിനു യാതൊരു പ്രസക്തിയുമില്ലാതായിരിക്കുന്നു. എന്തൊക്കെ അവൾ ചെയ്താലും സമൂഹത്തിന്റെ ചിന്താഗതി മാറ്റാനാകില്ല. ഇന്നും ഒരു പെണ്ണിന്റെ പേരിനോട് ആണിന്റെ പേരു ചേർന്നിട്ടില്ലെങ്കിൽ അവൾക്കു വീടുപോലും ലഭിക്കാത്ത സ്ഥിതിയാണ്. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇന്നു വീടു തരാൻ വിസ്സമ്മതിക്കുന്ന ഇവരൊക്കെയാകട്ടെ പുറത്തിറങ്ങി സ്ത്രീശാക്തീകരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്നു. ഞാൻ ഭർത്താവ് കൂടെയില്ലാത്ത സ്ത്രീ ആയതിനാൽ, സിംഗിൾ മദർ ആയതിനാൽ വീണ്ടും ഇന്ന് എനിക്ക് വീട് നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളെ ആരാധിക്കുന്ന രാജ്യത്ത് സ്ത്രീകളുടെ അവസ്ഥ ഇതാണ്’, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ചാരു പറയുന്നു.

ALSO READ: ഇനി ഞാൻ പ്രേമത്തിൽ വീഴില്ല, കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയാണ്; തുറന്നു പറഞ്ഞ് ഷൈൻ ടോം ചാക്കോ

അതേസമയം, താരത്തിന്റെ വിഡിയോയ്ക് താഴെ പ്രതികരണവുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.’ഭർത്താവുമായി വേർപിരിഞ്ഞ് വന്നപ്പോൾ എന്റെ വീട്ടുടമ വളരെ സ്നേഹത്തോടെയാണു സ്വീകരിച്ചത്. കോവിഡ് സമയത്ത് വീടിന്റെ വാടക വരെ കുറച്ചു. നിങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീട് കണ്ടെത്താൻ കഴിയും’, എന്നാണ് ദൾജീത് കൗർ എന്ന നടി ചാരുവിന്റെ വീഡിയോയ്ക്ക് മറുപടി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News