യുഎഇയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി ജയിൽ മോചിതയായി, അറസ്റ്റിനു പിന്നില്‍ വന്‍ ഗൂഢാലോചന

മയക്കുമരുന്ന് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസന്‍ പെരേര ജയില്‍ മോചിതയതായി.  ബുധനാ‍ഴ്ച്ചയാണ്  താരത്തെ ഷാര്‍ജ ജയിലില്‍ നിന്ന് വിട്ടയച്ചത്. ക്രിസന്‍ ജയില്‍ മേചിതയായി വീഡിയോ കാള്‍ ചെയ്യുന്നത് കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അമ്മയുടെ വീഡിയോ സഹോദരന്‍ കെവിന്‍ പെരേര സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

‘ക്രിസന്‍ സ്വതന്ത്രയാണ്! അടുത്ത 48 മണിക്കൂറിനുള്ളില്‍ അവള്‍ ഇന്ത്യയില്‍ ഉണ്ടാകും,’ കെവിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.അമ്മയും മറ്റ് കുടുംബാംഗങ്ങളും തന്നോട് സംസാരിക്കുമ്പോള്‍ താരം കരയുന്നതും വീഡിയോയില്‍ കാണാം.

രണ്ട് ദിവസത്തിനുള്ളില്‍ ക്രിസന്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുംബൈ ജോയിന്റ് പൊലീസ് (ക്രൈം) കമ്മീഷണര്‍ ലക്ഷ്മി ഗൗതം പറഞ്ഞു. ഏപ്രില്‍1ന് ഷാര്‍ജ വിമാനത്താവളത്തില്‍ വച്ചാണ് ക്രിസന്‍ പെരേരയെ അറസ്റ്റ് ചെയ്യുന്നത്.

ഒരു ബേക്കറി ഉടമ നായയെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് പ്രതികാരമായി നടിയെ കുടുക്കിയതാണെന്ന് മുംബൈ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവരെ ജയില്‍ മോചിതയാക്കിയത്. ബേക്കറി ഉടമ ആന്റണി പോള്‍, നടിയെ കുടുക്കാന്‍ കൂട്ട് നിന്ന രാജേഷ് ബോഭതെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഒരു ബാങ്കിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ് രാജേഷ് ബോഭതെ.

നായയെ ചൊല്ലി ആന്റണിയുടെ സഹോദരി നടിയുടെ അമ്മയുമായി വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരേ കെട്ടിടത്തിലാണ് ഇരുവരും താമസിക്കുന്നത്. ആന്റണി പോള്‍ ആവശ്യപ്പെട്ടത് പ്രകാരം ടാലന്റ് കണ്‍സള്‍ട്ടന്റായി വേഷമിട്ട രാജേഷ് ഷാര്‍ജയില്‍ ഒരു വെബ് സീരീസിന്റെ ഓഡിഷനെക്കുറിച്ച് നടിയോട് പറയുകയും പോകുമ്പോള്‍ ഇയാള്‍ നല്‍കിയ ട്രോഫി കയ്യില്‍ കയ്യില്‍ കരുതാന്‍ ഉപദേശിക്കുകയും ചെയ്തു.

എന്നാല്‍ തന്നെ കുടുക്കാന്‍ ട്രേഫിക്കുള്ളില്‍ കഞ്ചാവും പോപ്പി വിത്തുകളും ഒളിപ്പിച്ച കാര്യം ക്രിസന്‍ അറിഞ്ഞിരുന്നില്ല. മയക്കുമരുന്നുമായി ഒരാള്‍ എത്തിയതായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വിളിച്ച് പറഞ്ഞതും ഇയാള്‍ തന്നെയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തി. പിടിയിലായ ക്രിസനെ മോചിപ്പിക്കാന്‍ 80 ലക്ഷം രൂപയും ഇവര്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട രേഖകള്‍ യുഎഇ അധികാരികള്‍ക്ക് അയച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി നടിയെ വിട്ടയയ്ക്കുകയായിരിന്നു. സമാനമായ രീതിയില്‍ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും കുടുക്കാന്‍ ആന്റണിയും രാജേഷും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News