‘എന്നും നിങ്ങൾ ഓർമിക്കപ്പെടും ,ഒരു പുഞ്ചിരിയോടെ…’; സിദ്ദിഖിനെ അനുസ്മരിച്ച് കരീന കപൂർ

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടി കരീന കപൂർ. തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ സിദ്ദിഖിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് താരം അദ്ദേഹത്തിന്റെ വിയോ​ഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയത്. സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചിത്രം ബോ‍‍ഡി​ഗാർ‍ഡിന്റെ ഹിന്ദി റീമേക്കിൽ നായികയായി എത്തിയത് കരീനയായിരുന്നു.

Also Read:മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഭീഷണി ; പ്രതി അറസ്റ്റിൽ

‘ വല്ലാതെ മിസ്സ് ചെയ്യുമെന്ന’ കുറിപ്പോടെയാണ് കരീന കപൂർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘ഒരു പുഞ്ചിരിയോടെ നിങ്ങളെന്നും ഓർമയിൽ ഉണ്ടാകുമെന്നും’ താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. സിനിമ മേഖലയിൽ നിന്നും നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സിദ്ദിഖിന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തിയത്.

Also Read:ഓർമക്കുറവുള്ളയാൾക്ക് വഴിതെറ്റി, ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്

കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10 ന് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സിദ്ദിഖിനെ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിക്കുകയും, ആരോഗ്യ നില വഷളാവുകയും ചെയ്തു. പിന്നീട് എക്‌മോ സഹായത്തോടെ വെന്റിലേറ്ററില്‍ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. മലയാള സിനിമാ ചരിത്രത്തില്‍ ഒരു പിടി ഹിറ്റുകള്‍ അവശേഷിച്ചാണ് പ്രിയ സംവിധായകന്‍ മടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News