‘ഭർതൃബലാത്സം​ഗ രംഗം’, ഇത് വല്ലാതെ വേദനിപ്പിക്കുന്നു, ഞങ്ങൾക്കും സഹോദരിമാരും പെൺമക്കളും ഉണ്ട്: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മെഹ്റീൻ പിർസാദ

ഭർതൃബലാത്സം​ഗ രം​ഗത്തെ കിടപ്പറരംഗമെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മെഹ്റീൻ പിർസാദ. ഇതുപോലൊരു ​ഗൗരവതരമായ വിഷയത്തെ പല മാധ്യമങ്ങളും കിടപ്പറരം​ഗമെന്ന് വിശേഷിപ്പിക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് നടി പറഞ്ഞു. ലോകമെമ്പാടുമുള്ള പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നത്തെ ഇത് നിസ്സാരമാക്കുകയാണെന്നും, ഇത്തരം ചർച്ചകൾ തന്നെ അസ്വസ്ഥയാക്കുന്നുവെന്നും അവർ പ്രതികരിച്ചു. താൻ അഭിനയിച്ച സുൽത്താൻ ഓഫ് ഡൽഹി എന്ന വെബ് സീരീസിലെ രംഗത്തെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് മെഹ്റീൻ പിർസാദയുടെ പ്രതികരണം.

ALSO READ: നാടിൻ്റെ ഈണങ്ങളെ നാലാളറിയും വിധം ചിട്ടപ്പെടുത്തി, സംഗീതത്തിൻ്റെ സ്ഥിരം ശൈലികളെ തിരുത്തി വ്യക്തിമുദ്ര പതിപ്പിച്ചു: കെ രാഘവൻ മാസ്റ്ററുടെ ഓർമ്മകൾക്ക് ഇന്ന് പത്താണ്ട്

മെഹ്റീൻ പിർസാദ പറഞ്ഞത്

സുൽത്താൻ ഓഫ് ഡൽഹിയിൽ അതിക്രൂരമായ ഒരു ഭർതൃബലാത്സം​ഗ രം​ഗമുണ്ട്. എന്നാൽ ഇതുപോലൊരു ​ഗൗരവതരമായ വിഷയത്തെ പല മാധ്യമങ്ങളും കിടപ്പറരം​ഗമെന്ന് വിശേഷിപ്പിക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നത്തെ ഇത് നിസ്സാരമാക്കുകയാണ്.

ALSO READ: ലിയോയ്ക്ക് ടിക്കറ്റെടുക്കണോ? പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ? ആദ്യ ഷോ അവസാനിക്കുമ്പോൾ പ്രതികരണങ്ങൾ ഇങ്ങനെ

ഇത്തരം ചർച്ചകൾ എന്നെ അസ്വസ്ഥയാക്കുന്നു. തങ്ങൾക്കും സഹോദരിമാരും പെൺമക്കളും ഉണ്ടെന്ന് ഇവർ മനസ്സിലാക്കണം. അവരുടെ സ്വന്തം ജീവിതത്തിൽ ഇത്തരമൊരു ആഘാതത്തിലൂടെ ഒരിക്കലും കടന്നുപോകരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്കെതിരായ ഇത്തരം ക്രൂരതയെയും അക്രമത്തെയും കുറിച്ചുള്ള ചിന്തകൾ തന്നെ അരോചകമാണ്.

ഒരു നടി എന്ന നിലയിൽ ഈ കഥാപാത്രത്തോട് നീതി പുലർത്തേണ്ടത് എന്റെ ജോലിയാണ്. കൂടാതെ മിലൻ ലുത്രിയ സാർ സംവിധാനം ചെയ്ത സുൽത്താൻ ഓഫ് ഡൽഹിയുടെ ടീം വളരെ ബുദ്ധിമുട്ടുള്ള ചില രംഗങ്ങളുടെ ഷൂട്ടിംഗിനിടെ അഭിനേതാക്കളായ ഞങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തിൽ അങ്ങേയറ്റം പ്രൊഫഷണലായിരുന്നു അവർ. കിട്ടുന്ന എല്ലാ വേഷങ്ങളും പരമാവധി മികച്ചതാക്കാൻ ശ്രമിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News