സ്വന്തം വീട്ടുജോലിക്കാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നടി നിഖിത റാവലിന് നഷ്ടമായത് ലക്ഷങ്ങൾ

ബോളിവുഡിൽ പ്രശസ്തയായ നടിയാണ് നിഖിത റാവല്‍. ഇപ്പോഴിതാ നടിയുടെ വീട് കൊള്ളയടിക്കപ്പെട്ടു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. വീട്ടിലെ ജീവനക്കാരില്‍ ഒരാൾ നിഖിതയുടെ 3.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഗുണ്ടകളെ കൊണ്ട് വന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ ജീവനക്കാരൻ പണം തട്ടിയത്. നിഖിതയുടെ കഴുത്തിൽ കത്തി വെക്കുകയും തോക്കുചൂണ്ടുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും നടി പറഞ്ഞു.

ALSO READ: ഇന്നെങ്കിലും ജയിക്കുമോ ലോകചാമ്പ്യന്മാർ? ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു

വീട്ടിലെ മറ്റ് ജീവനക്കാര്‍ ഇല്ലാതിരുന്നപ്പോഴാണ് ഗുണ്ടകള്‍ നിഖിതയെ ഭീഷണിപ്പെടുത്തിയത്. സ്വന്തം വീട്ടിലെ ജീവനക്കാരനാണ് പണം കവർച്ച നടത്തിയത് എന്ന് വിശ്വസിക്കാനാവുന്നില്ലയെന്ന് നിഖിത പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താൻ നേരിട്ടത് ഭീകരമായ ഒരു അനുഭവമായിരുന്നുവെന്നും ജീവൻ തിരിച്ചു കിട്ടിയതില്‍ നന്ദിയുണ്ടെന്നും നിഖിത പറയുന്നു. എല്ലാം തിരിച്ച് നേടാൻ കഴിയും. എന്നാല്‍ ജീവൻ അങ്ങനെ അല്ല. പ്രപഞ്ചത്തോട് നന്ദിയെന്നും നടി പറഞ്ഞു.

ALSO READ: ലീഗിന്റെ പരാമർശം തള്ളി കോൺഗ്രസ്; തങ്ങൾ മതേതരപാർട്ടിയെന്ന് താരിഖ് അൻവറിന്റെ വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News