ബോളിവുഡ് നടി നൂർ മാളബിക ദാസ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

ബോളിവുഡ് നടി നൂർ മാളബിക ദാസ് മരിച്ച നിലയിൽ. മുംബൈയിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് താരത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മുറിയിൽ നിന്ന് താരത്തിന്റെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Also Read; രാഷ്ട്രീയ അരങ്ങേറ്റം എംഎസ്എഫിലൂടെ, പ്രവര്‍ത്തനം ദില്ലി കേന്ദ്രീകരിച്ച്; ലീഗ് ഹാരിസ് ബീരാനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍…

ഒരാഴ്ചയായി താരം ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അസം സ്വദേശിയാണ് നൂർ. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയല്‍, സിസ്‌കിയാൻ, വാക്കാമൻ, തീഖി ചട്നി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Also Read; സുരേഷ് ഗോപിയുടെ ക്യാബിനറ്റ് പദവി; ചോദ്യങ്ങൾക്ക് മുന്നിൽ ഉരുണ്ടുകളിച്ച് കെ സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News