നീലചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന അനുഭവം സിനിമയാക്കാനൊരുങ്ങി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്; റിപ്പോര്‍ട്ടുകള്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലെ പ്രധാന ചര്‍ച്ചാ വിഷയം നീല ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അനുഭവം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകളാണ്.

ആര്‍തര്‍ റോഡ് ജയിലില്‍ രാജ് കുന്ദ്ര അനുഭവിച്ച എല്ലാ കാര്യങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്ദ്രയുടെ കുടുംബത്തിന്റെ കാഴ്ചപ്പാടിലായിരിക്കും ചിത്രത്തിന്റെ അവതരണം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ് കുന്ദ്ര തന്നെ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചനകള്‍.

Also Read : ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെയ്ക്കല്‍ ഇല്ല; തടയാൻ നെറ്റ് ഫ്ലിക്സ്

നീല ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്ര 63 ദിവസമാണ് ജയിലില്‍ കിടന്നത്. അടുത്ത് തന്നെ പടത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചനകള്‍. വീഡിയോകള്‍, ഫോട്ടോകള്‍, ഹോട്ട് ഫോട്ടോ ഷൂട്ടുകള്‍ എന്നിവയുമായി ഹോട്‌ഷോട്‌സ് എന്ന മൊബൈല്‍ ആപ് അവതരിപ്പിക്കുകയാണ് കുന്ദ്ര ആദ്യം ചെയ്തത്.

കേസില്‍ അശ്ലീല വീഡിയോ ചിത്രീകരണത്തിന് അഞ്ച് പേരെ ആദ്യം അറസ്റ്റ് ചെയ്തു. പിന്നീട്, ഗെഹന വസിഷ്ഠ് എന്ന നടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമേഷ് കാമത്ത് എന്നയാള്‍ പിടിയിലാവുകയും കുന്ദ്ര കുടുങ്ങുകയുമായിരുന്നു.

Also Read : യു.എസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ ഞാൻ ടാർഗെറ്റ്,കുറ്റക്കാരനാകുമെന്നാണ് തോന്നുന്നത്; തുറന്നുപറഞ്ഞ് ട്രംപ്

രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഉമേഷ്, യുകെ ആസ്ഥാനമായ കെന്റിന്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ചുമതലയാണു വഹിച്ചിരുന്നത്. ഇയാളും രാജ് കുന്ദ്രയും ചേര്‍ന്നാണ് അശ്ലീല ബിസിനസ് നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ജൂലൈ 19നാണ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. അശ്ലീല ചിത്ര നിര്‍മാണത്തിനായി കോടിക്കണക്കിന് രൂപയാണ് രാജ് കുന്ദ്ര നിക്ഷേപം നടത്തിയതിനും തെളിവുകള്‍ ലഭിച്ചു. ജൂലൈ 24നാണ് ശില്‍പയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പും കണ്ടെത്തി.

എന്നാല്‍ സെപ്റ്റംബര്‍ 21നാണ് അശ്ലീല നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News