‘അശ്ലീല രംഗങ്ങൾ ചെയ്യാൻ നിർമാതാവ് ഒഡീഷനിൽ ആവശ്യപ്പെട്ടു, ശേഷം പെരുമാറ്റം അതിരുവിട്ടു…’: ബോളിവുഡിൽ നിന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ശിൽപ്പ ഷിൻഡേ

കരിയറിന്റെ തുടക്കത്തിൽ ഒരു ബോളിവുഡ് നിർമാതാവിന് നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ശിൽപ്പ ഷിൻഡേ. അഭിനേത്രിയായ ശിൽപ മുൻ ബിഗ് ബോസ് താരം കൂടിയാണ്. “സിനിമയിൽ അവസരം വാ​ഗ്ദാനംചെയ്ത് അശ്ലീലരം​ഗം അഭിനയിച്ചുകാണിക്കാൻ അയാൾ ആവശ്യപ്പെട്ടു” എന്ന് ഒരു സ്വകാര്യ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശിൽപ പറഞ്ഞു. ഇതിനുപിന്നിലെ ദുരുപദേശം മനസിലാകാതെ അഭിനയിച്ചുതുടങ്ങിയപ്പോൾ നിർമാതാവിന്റെ പെരുമാറ്റം അതിരുവിട്ടു. അതോടെ അവിടെനിന്ന് ഓടിപ്പോവുകയായിരുന്നുവെന്ന് ശിൽപ പറഞ്ഞു.

Also Read; ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസ്; രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

തന്നെ ഏറെ ഭയപ്പെടുത്തിയ സംഭവം നടന്നത് 1998-99 കാലഘട്ടത്തിലാണ്. കരിയറിൽ ഗ്രോത്തുണ്ടാക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു അത്. സീനിൽ ധരിക്കേണ്ടതാണെന്ന പേരിൽ ഏതാനും വസ്ത്രങ്ങൾ അവർ തന്നു. പക്ഷെ അത് ധരിക്കാൻ താൻ മടി കാണിച്ചുവെന്നും ശിൽപ്പ ഷിൻഡേ പറഞ്ഞു.

“ബോസിന്റെ റോൾ ആണ് അയാൾ ചെയ്യുന്നത്. അയാളെ ഞാൻ വശീകരിക്കുന്നതതായി അഭിനയിക്കണം. വളരെ നിഷ്കളങ്കയായിരുന്ന ഞാൻ അവർ പറഞ്ഞതനുസരിച്ച് ചെയ്തു. പക്ഷെ അയാൾക്ക് എന്നെ വിടാൻ ഉദ്ദേശമില്ലായിരുന്നു. വളരെയധികം ഭയന്നുപോയ ഞാൻ അയാളെ തള്ളിയിട്ട് ഓടി രക്ഷപെടാൻ ശ്രമിച്ചു. അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് കാര്യം പിടികിട്ടി. എത്രയും വേഗം അവിടെനിന്ന് പോകാൻ എന്നോട് അവർ നിർദ്ദേശിച്ചു…”

Also Read; അമ്മയുടെ പരാതി സ്വീകരിച്ചില്ല; കർണാടകയിൽ തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്

ഹിന്ദി സിനിമ മേഖലയിൽ നിന്നുള്ളയാളാണ് ഈ നിർമാതാവെന്ന് ശിൽപ ഷിൻഡെ പറഞ്ഞു. അദ്ദേഹം ഒരു നടൻ കൂടിയാണ് അയാൾ, അതിനാലാണ് അങ്ങനൊരു രംഗം ചെയ്യാൻ താൻ സമ്മതിക്കുക കൂടി ചെയ്തത്. താൻ പറഞ്ഞത് കള്ളമല്ല. പക്ഷെ അയാളുടെ പേര് പറയില്ല. കാരണം അയാളുടെ കുട്ടികൾക്ക് തന്നെക്കാൾ പ്രായം കുറവായിരിക്കും. ഈ സംഭവം പുറത്തുവന്നാൽ അത് അയാളുടെ കുട്ടികളെയും ബാധിക്കും. വളരെ നാളുകൾക്ക് ശേഷം ഈ നിർമാതാവിനെ വീണ്ടും കണ്ടപ്പോള വളരെ മാന്യമായാണ് തന്നോട് പെരുമാറിയത്. തന്നെ തിരിച്ചറിയാതിരുന്ന അദ്ദേഹം തനിക്ക് സിനിമയിൽ വേഷം തരാമെന്ന് പോലും പറഞ്ഞുവെന്നും ശിൽപ്പ കൂട്ടിച്ചേര്‍ത്തു.

Bollywood actress Shilpa Shinde says about the bad experience faced from industry

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News