‘ആദ്യപ്രണയത്തില്‍ വഞ്ചിക്കപ്പെട്ടു, കാരണം ഇതാണ്’; വിദ്യാ ബാലന്‍

ആദ്യ പ്രണയത്തെ കുറിച്ചുള്ളു തുറന്നു പറച്ചിലുമായി ബോളിവുഡ് നടി വിദ്യാ ബാലന്‍. ആദ്യ പ്രണയത്തിലെ കാമുകന്‍ തന്നെ ചതിച്ചുവെന്നും അത് തന്നെ തകര്‍ത്തുകളഞ്ഞുവെന്നുമാണ് താരം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞത്.

‘ആദ്യമായി ഞാന്‍ പ്രണയിച്ച പുരുഷന്‍ എന്നെ ചതിച്ചു. വാലന്റൈന്‍സ് ഡേയ്ക്ക് തന്റെ മുന്‍ കാമുകിയോടൊപ്പം ഡേറ്റിംഗിന് പോകുകയാണെന്നാണ് അന്ന് അയാള്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ ഷോക്കായി പോയി. ആ ദിവസം എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഒരു മോശം ദിവസമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്-‘ വിദ്യാ ബാലന്‍ പറഞ്ഞു.

Also Read: ‘പ്രണവിനെ കണ്ട് കിട്ടി’; വൈറലായി വീഡിയോ

‘എന്നാല്‍ അതിലൊന്നും ഞാന്‍ തളര്‍ന്നില്ല . ഒരുപാട് നല്ലകാര്യങ്ങള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ എനിക്കായി ചെയ്തിട്ടുണ്ട്. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. എന്നാല്‍ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതെന്നും’ വിദ്യാ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News