എന്തൊരു കൂട്ടായ്മയാണ് ഈ സിനിമ, ഒരുപാട് പഠിക്കാനുണ്ട്; മമ്മൂട്ടി ചിത്രം കാതലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ

മമ്മൂട്ടി ചിത്രം കാതൽ കഴിഞ്ഞ ദിവസമായിരുന്നു ഒടിടിയിൽ റിലീസ് ചെയ്തത്. ഒടിടി റിലീസിലൂടെയും മറുഭാഷ പ്രേക്ഷകർക്കിടയിൽ കൈയടി നേടുകയാണ് കാതൽ ദി കോർ.ഇപ്പോഴിതാ മമ്മൂട്ടിയുടേയും ജ്യോതികയുടെയും അഭിനയത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത.

ALSO READ: ദിനം പ്രതി മൂന്നര ലക്ഷം അരവണ ടിന്നുകൾ സന്നിധാനത്തേക്ക്, വിതരണത്തിലുള്ള നിയന്ത്രണം നാളെ മുതൽ നീങ്ങുo

“സ്നേഹത്തിന്, സ്നേഹത്തോടെയുള്ള ഒരു ഭാവഗീതമാണ് കാതല്‍ ദി കോര്‍ എന്ന ചിത്രം. തന്‍റെ നീണ്ട ഫിലിമോഗ്രഫിയില്‍ മമ്മൂക്ക ഇവിടെ ശരിക്കും ചിലത് ചെയ്തിട്ടുണ്ട്. നമ്മുടെ ഏറ്റവും മികച്ച ഒരാളില്‍ നിന്നും എത്ര മനോഹരമായ പ്രകടനമാണ് ലഭിച്ചിരിക്കുന്നത്. അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസകരമായ ഒരു ഭാഗം അത്രയും സത്യസന്ധതയോടെയും സഹാനുഭൂതിയോടെയും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കേണ്ടതുണ്ട്. എന്തൊരു കൂട്ടായ്‍മയാണ് ഈ സിനിമ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്”, എന്നാണ് ഹന്‍സല്‍ മെഹ്‍ത എക്സില്‍ കുറിച്ചത്.


നവംബര്‍ 23 ന് ആയിരുന്നു കാതൽ തിയറ്ററുകളിലെത്തിയത്. ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ ദിവസമായിരുന്നു.

ALSO READ:വിവിധയിനം കയറുകളുടെ റണ്ണേജ് നിർണ്ണയം ഒരു മിനിട്ടിനുള്ളിൽ സാധ്യമാക്കാം; ഡിജിറ്റൽ കയർ റണ്ണേജ് മീറ്ററിനെ പരിചയപ്പെടുത്തി മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News