ബോളിവുഡ് സംവിധായകൻ ഇനി മലയാളത്തിൽ വില്ലൻ

ആഷിഖ് അബു ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറാന്‍ ബോളിവുഡ് സംവിധായകൻ. ‘റൈഫിള്‍ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.  ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, എന്നിവരും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായെത്തും. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആണ് ആഷിക് അബു ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നത്.

ബോളിവുഡ് സംവിധായകൻ ആയ അനുരാഗ് കശ്യപ് മലയാള സിനിമയിലേക്ക് വരുന്നതിൽ ഏറെ ആവേശത്തിലാണ് ആരാധകർ. വില്ലൻ കഥാപാത്രത്തെയാണ് സംവിധായകൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലേക്ക് അഭിനേതാവായി എത്തുന്നതിലുള്ള സന്തോഷം അനുരാഗ് കശ്യപ് പങ്കുവെച്ചിട്ടുണ്ട്.

ALSO READ: മാധവന്റെ വില്ലൻ വേഷം; ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ ഹിറ്റ്

വിജയരാഘവൻ, വിൻസി അലോഷ്യസ്, റംസാൻ മുഹമ്മദ്, സുരഭി ലക്ഷ്മി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും എന്നാണു സൂചന.

ALSO READ: ‘അതയും താണ്ടി പുനിതമാനത്…’; മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബില്‍; നേടിയെടുത്തത് ഈ റെക്കോര്‍ഡുകള്‍

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരൻ-ദിലീഷ് കരുണാകരൻ, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ്. ആഷിഖ് അബു- ശ്യാം പുഷ്കരൻ- ദിലീഷ് കരുണാകരൻ കൂട്ടുകെട്ട് മായാനദിക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് ആഷിഖ് അബു ആണ്. സംഗീതസംവിധാനം നിർവഹിക്കുന്നത് റെക്സ് വിജയനാണ്. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News