കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ

76-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. പലതരം ഗൗണുകള്‍ അണിഞ്ഞാണ് അനുഷ്‌ക റെഡ്കാര്‍പറ്റില്‍ എത്തിയത്.

വെള്ള നിറത്തിലുള്ള ഡിസൈനര്‍ ഗൗണില്‍ അതിസുന്ദരിയായാണ് അനുഷ്‌ക ആദ്യതവണ പ്രത്യക്ഷപ്പെട്ടത്. പിന്നീട്, പിങ്ക്, കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രമണിഞ്ഞും അനുഷ്‌ക എത്തി. അനുഷ്‌കയുടെ കാന്‍ ലുക്ക് സോഷ്യല്‍ മീഡിയയുടെയും ശ്രദ്ധ കവരുകയാണ്. ലോറിയല്‍ അംബാസഡര്‍മാരായ ഇവാ ലോംഗോറിയ, ആന്‍ഡി മക്ഡൊവല്‍ എന്നിവര്‍ക്കൊപ്പമാണ് അനുഷ്‌ക റെഡ് കാര്‍പെറ്റില്‍ ചുവടുവച്ചത്. അനുഷ്‌കയുടെ ചിത്രത്തിനു താഴെ ലവ് ഇമോജികളുമായി ഭര്‍ത്താവും ക്രിക്കറ്ററുമായ വിരാട് കോഹ്ലി എത്തി. ആദ്യമായാണ് അനുഷ്‌ക കാന്‍ ചലച്ചിത്രമേളയുടെ വേദിയിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News