250 കോടി പാഴായി; പ്രേക്ഷകരെ ഇനിയും വിഡ്ഡികളാക്കാൻ കഴിയില്ല ; കരൺ ജോഹറിനെ വിമർശിച്ച് കങ്കണ

‘റോക്കി ഔർ റാണി കി പ്രേം കഹാനി’ ചിത്രത്തെയും ഇതിന്റെ സംവിധായകൻ കരൺ ജോഹറിനെയും വിമർശിച്ച് ബോളിവുഡ് താരം കങ്കണ. ചിത്രത്തിൽ 250 കോടി രൂപ പാഴാക്കിയെന്നും സിനിമയിൽ നിന്ന് വിരമിച്ച് നവാ​ഗതർക്ക് കരൺ ജോഹർ അവസരം നൽകണം എന്നുമാണ് കങ്കണ പറഞ്ഞത്.

”ഈ അസംബന്ധത്തിന് എങ്ങനെയാണ് 250 കോടി ചിലവാക്കിയത്. യഥാർഥ കഴിവുകൾക്ക് ഫണ്ട് കിട്ടാതെ വരുമ്പോൾ എങ്ങനെയാണ് ഇവർക്കായി ഇത്രയും പണം മുടക്കാനാവുന്നത്. പണം പാഴാക്കാതിരിക്കുക. വിരമിച്ച് വിപ്ലവകരമായ സിനിമകൾ നിർമിക്കാൻ നവാ​ഗതർക്കായി മാറിക്കൊടുക്കുക”; കങ്കണ പറഞ്ഞു.ഒരേപോലെയുള്ള ചിത്രങ്ങളാണ് കരൺ ചെയ്യുന്നതെന്നും പ്രേക്ഷകരെ ഇനിയും വിഡ്ഡികളാക്കാൻ കഴിയില്ലെന്നും, തൊണ്ണൂറുകളിലെ തന്റെ തന്നെ സിനിമകളെ കരൺ കോപ്പിയടിക്കുകയാണെന്നും കങ്കണ കൂട്ടിച്ചേർത്തു.

also read :താങ്കളുടെ മകന്‍ ക്രിക്കറ്റില്‍ എത്ര റണ്‍സ് എടുത്തു, അമിത് ഷായ്ക്കെതിരെ തിരിച്ചടിച്ച് ഉദയനിധി സ്റ്റാലിന്‍

എന്നാൽ കരൺ ജോഹറിന്റെ ഡ്രസ്സിങ് സെൻസ് പിന്തുടരരുത് എന്നാണ് രൺവീർ സിങ്ങിനോട് കങ്കണ നിർദേശിച്ചത് . ”മനുഷ്യന്മാർ വസ്ത്രം ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങൾ അണിയണം. കാർട്ടൂൺ കഥാപാത്രം പോലെ ഒരു രൂപത്തെ ഹീറോ എന്ന് വിളിക്കാനാവി”;കങ്കണ പറഞ്ഞു . ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ യിൽ പ്രധാന വേഷത്തിലാണ് രൺവീർ സിംങ്ങും, ആലിയ ഭട്ടും എത്തിയിരിക്കുന്നത്.

also read :നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News