രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള വീടുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം

ബോളിവുഡ് സെലിബ്രിറ്റികള്‍ വിലകൂടിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്ന വാര്‍ത്തകള്‍ ധാരാളമുണ്ട്. കഴിഞ്ഞ വര്‍ഷം ദീപികാ പദുകോണും രണ്‍വീര്‍ സിങും 119 കോടിയുടെ ഫ്ളാറ്റ് വാങ്ങിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അത്തരത്തിലൊരു വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും വരുന്നത്. രാജ്യത്തെ ഏറ്റലും വിലപിടിപ്പുള്ള വീടുകളിലൊന്ന് സ്വന്തമാക്കിയിരിക്കയാണ് മാഡോക്ക് ഫിലിംസ് ഫൗണ്ടറും ബോളിവുഡ് പ്രൊഡ്യൂസറുമായ ദിനേശ് വിജന്‍.

Also Read: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ തുടരുന്നു

പാലി ബില്‍ പ്രദേശത്തെ സൂപ്പര്‍ പ്രീമിയം റസിഡന്‍ഷ്യല്‍ ടവറില്‍ 7800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ഡ്യൂപ്ലക്സ് അപാര്‍ട്ട്മെന്റാണ് ദിനേശ് സ്വന്തമാക്കിയത്. ഇത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളില്‍ ഒന്നാണെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ 65 കോടിയുടെ ഫ്ളാറ്റ് വാങ്ങിയതും ചര്‍ച്ചയായിരുന്നു. കാര്‍ത്തിക് ആര്യന്‍, ആലിയ ഭട്ട്, കജോള്‍, സമാന്ത, നീതു കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഈ വര്‍ഷം വമ്പന്‍ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്മെന്റ് നടത്തിയ ചിലര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News