ആരാധകരുടെ ശ്രദ്ധനേടി ആരാധ്യ; ആഘോഷങ്ങൾക്ക് പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ

ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ ആനുവൽ ഡേ ആഘോഷങ്ങൾക്ക് പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ. ഷാരൂഖ് ഖാന്റെ മകൻ അബ്രാം, ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ എന്നിവരെല്ലാം ആനുവൽ ഡേയ്ക്ക് തങ്ങളുടെ പ്രകടനം മികച്ചതാക്കി.

ALSO READ: ഭക്തർക്കായി ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ
ഗൗരി ഖാൻ, സുഹാന എന്നിവർക്കൊപ്പമാണ് ഷാരൂഖ് അബ്രാമിന്റെ പ്രകടനം കാണാൻ എത്തിയത്. ആരാധ്യയുടെ പ്രകടനം കാണാൻ ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം അമിതാഭ് ബച്ചനും അഗസ്ത്യ നന്ദയും ഐശ്വര്യയുടെ അമ്മ ബൃന്ദയും ഉൾപ്പെടെ കുടുംബം മുഴുവൻ എത്തിയിരുന്നു.

കറുത്ത ഗൗൺ അണിഞ്ഞ് അഭിനയിക്കുന്ന ആരാധ്യയുടെ പ്രകടനവും ഏവരുടെയും മനം കവർന്നു. മകളുടെ പ്രകടനം വീഡിയോയിൽ പകർത്തുന്ന ഐശ്വര്യയേയും വീഡിയോയിൽ കാണാം.

ALSO READ:എസ്എഫ്‌ഐയുടെ പ്രതിഷേധ ബാനറുകള്‍ കണ്ട് കുപിതനായി ഗവര്‍ണര്‍

എന്നാൽ ആരാധ്യയുടെ പുതിയ ഹെയർ സ്റ്റൈലും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. നെറ്റി മുക്കാൽ ഭാഗവും കവർ ചെയ്യുന്ന രീതിയിലുള്ള ഹെയർ സ്റ്റൈലിലാണ് ആരാധ്യ എപ്പോഴും ക്യാമറകൾക്കു മുന്നിൽ എത്താറുള്ളത്. എന്നാൽ ഇതിൽ ആരാധ്യയുടെ മുടി ഉയർത്തികെട്ടിയ രീതിയിലാണ് കാണാനാവുക.

ഷാരൂഖ് കുടുംബവും ബച്ചൻ കുടുംബവും മാത്രമായിരുന്നില്ല ചടങ്ങിലെ സെലിബ്രിറ്റികൾ. മക്കളായ യാഷിന്റെയും റൂഹിയുടെയും പ്രകടനം കാണാനായി കരൺ ജോഹർ എത്തിയിരുന്നു. ഷാഹിദ് കപൂർ, മീരാ കപൂർ, കരീന കപൂർ ഖാൻ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്ത മറ്റ് സെലിബ്രിറ്റികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News