16 വർഷത്തെ പിണക്കം അവസാനിപ്പിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സണ്ണി ഡിയോളും; വീഡിയോ വൈറൽ

16 വർഷത്തെ പിണക്കം അവസാനിപ്പിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സണ്ണി ഡിയോളും. ‘ഗദർ 2’ ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് വർഷങ്ങൾ നീണ്ട പിണക്കം ഇരുവരും അവസാനിപ്പിച്ച് മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വിജയാഘോഷ പരിപാടിക്കിടെ ഷാരൂഖിനെ സണ്ണി ആലിംഗനം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

also read; ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന

ബോളിവുഡ് ബോക്സ് ഓഫീസിലെ ഹിറ്റ് മേക്കറാണ് ‘ഗദർ 2’. ചിത്രത്തെയും സണ്ണി ഡിയോളിനെയും ഷാരൂഖ് അഭിനന്ദിച്ചിരുന്നു. കാലം മായിക്കാത്ത പിണക്കങ്ങള്‍ ഒന്നുമില്ലെന്നാണ് ഇരുവരുടെയും ഒന്നിക്കലിനെ കുറിച്ച് സണ്ണി പ്രതികരിച്ചത്. മുംബൈയിൽ നടന്ന വിജയാഘോഷ പരിപാടിയിൽ ബോളിവുഡിൽ നിന്ന് ആമിർ ഖാൻ, കാർത്തിക് ആര്യൻ, സൽമാൻ ഖാൻ തുടങ്ങി ഒട്ടുമിക്ക പ്രമുഖ താരങ്ങളും പിന്നണി പ്രവർത്തകരും പങ്കെടുത്തിരുന്നു. അടുത്തിടെ ‘ആപ് കി അദാലത്ത്’ എന്ന ടെലിവിഷൻ പരിപാടിയിലാണ് സണ്ണി താനും ഷാരൂഖുമായി അരപതിറ്റാണ്ടിലേറെയായി സംസാരിച്ചിട്ടില്ലെന്ന കാര്യം വെളിപ്പെടുത്തിയത്.

also read; കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News