ദുബായിൽ പൊതുഗതാഗത യാത്രകൾ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോൾട്ട് ആപ്ളിക്കേഷൻ വൻ വിജയം. ബോൾട്ടിലൂടെ ഇതുവരെ ദുബായിൽ പൂർത്തിയാക്കിയത് 10 ലക്ഷം യാത്രകളെന്നു ദുബായ് ടാക്സി കോർപറേഷൻ അറിയിച്ചു.
ദുബായ് ടാക്സി കമ്പനിയുമായി സഹകരിച്ച്, ബോൾട്ട് 2024 ഡിസംബറിലാണ് സേവനങ്ങൾ ആരംഭിച്ചത്. .സേവനം തുടങ്ങി ഇതുവരെ 10 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരത്തിൽ കുതിപ്പ് നടത്താനായത് വലിയ നേട്ടമാണെന്ന് ദുബായ് ടാക്സി കമ്പനി സി.ഇ.ഒ. മൻസൂർ അൽ ഫലസി പറഞ്ഞു.
ദുബായ് എമിറേറ്റിനുളളിലെ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ഡ്രൈവർമാരെ ട്രാക്ക് ചെയ്യാനും പണമടയ്ക്കാനും ബോൾട്ട് ആപ്ളിക്കേഷൻ സഹായിക്കും . ആദ്യഘട്ടത്തിൽ പ്രീമിയം ലിമോസിൻ സേവനങ്ങളാണ് ആപ്പിലൂടെ ലഭ്യമാവുന്നത് . അടുത്ത ഏതാനും വർഷങ്ങൾക്കകം എമിറേറ്റിലെ 80 ശതമാനം ടാക്സി യാത്രകളും ഇ-ഹെയ്ലിങ്ങ് ആപ്പുകൾ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് . നിലവിൽ 18000 ഡ്രൈവർമാരാണ് ദുബായിൽ ബോൾട്ടിനുള്ളത് . നിലവിൽ ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ 600-ലേറെ നഗരങ്ങളിൽ ബോൾട്ടിന്റെ സേവനം ലഭ്യമാണ്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here