തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. പിഷിനിലെ പോലീസ് ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത് . അപകടത്തിൽ 16 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതിൽ ഏഴ് പേര് പോലീസ് ഉദ്യോഗസ്ഥരാണ്.
Also read: കനത്ത മഴ; പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു
മോട്ടോർ സൈക്കിളിൽ സ്ഥാപിച്ചിരുന്ന റിമോട്ട് നിയന്ത്രിത ബോംബ് ആൺ പൊട്ടിത്തെറിച്ചെന്നതാണ് വിവരം. പോലീസ് ഓഫീസർ മുജീബ്-ഉർ-റഹ്‌മാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോൾ അതുവഴി കടന്നു പോകുകയായിരുന്ന രണ്ട കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്കൂൾ വാനിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാക് പ്രസിഡൻ്റ് ആസിഫ് അലി സർദാരിയും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ആക്രമണത്തെ അപലപിച്ചു. പഞ്ചാബിൻ്റെ പ്രവിശ്യാ തലസ്ഥാനമായ ലാഹോറിന് വടക്ക് 420 കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്.
Also read: ‘സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്; അത് കാരണം നഷ്ടമായത് ഒൻപത് ചാൻസ്’: ശ്വേതാ മേനോൻ
ജനുവരിയിൽ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പോളിയോ സംരക്ഷണ സംഘത്തിന് നേരെയുണ്ടായ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് അഞ്ച് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here