ബംഗാളിലെ മുര്‍ഷിദാബാദില്‍ അനധികൃതമായ നടന്ന ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി മൂന്നു പേര്‍ കൊല്ലപ്പെട്ടു. മാമുന്‍ മുള്ള എന്നയാളുടെ വീട്ടിലാണ് ബോംബ് നിര്‍മാണം നടന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. രാത്രിയില്‍ വലിയ ഒരു ശബ്ദം കേട്ടുവെന്നും എന്നാല്‍ ഇത് എന്താണെന്ന് വ്യക്തമായില്ലെന്നും അയല്‍വാസികള്‍ പറയുന്നു.
മാമുന്‍ മുള്ള, സക്കീറുള്‍ സര്‍ക്കാര്‍, മുഷ്ത്താക്കിന്‍ ഷെയ്ക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂരയടക്കം തകര്‍ന്നു വീണു. പ്രദേശത്ത് ഇപ്പോള്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.
Three people were killed in an explosion during the illegal bomb making in Bengal's Murshidabad. The bomb was made in the house of Mamun Mulla. The incident happened last night. Neighbours say they heard a loud noise at night, but it was unclear what it was.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here