മുംബൈ അമരാവതി സെന്‍ട്രല്‍ ജയിലിലെ ആറ്, ഏഴ് ബാരക്കുകള്‍ക്ക് പുറത്ത് സ്‌ഫോടനം. കഴിഞ്ഞ ദിവസം രാത്രി 8.30 നാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്ലാസ്റ്റിക് പന്തിന്റെ ആകൃതിയിലുള്ള നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്ത് പൊലീസ് കമ്മീഷണറും ഡിസിപിയും എത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് ബോളുകള്‍ക്കുള്ളില്‍ നിറച്ചിരുന്ന രണ്ട് സ്‌ഫോടക വസ്തുക്കളാണ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞിട്ടുള്ളതെന്നും അതിലൊന്നാണ് പൊട്ടിത്തെറിച്ചതെന്നും അമരാവതി പൊലീസ് കമ്മീഷണര്‍ നവീന്‍ചന്ദ്ര റെഡ്ഡി പറഞ്ഞു.
സംഭവത്തിനു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെത്താനും ശ്രമം നടക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here