ഗുരുദ്വാരയില്‍ ബോംബ് കണ്ടെത്തി

പഞ്ചാബിലെ ഗുരുദ്വാരയില്‍ ബോംബ് കണ്ടെത്തി. ടണ്‍ ടരണിലെ ഗുരുദ്വാര ശ്രീ ദര്‍ബാര്‍ സാഹിബിലെ പാര്‍ക്കിംഗ് സ്ഥലത്താണ് പ്രവര്‍ത്തനക്ഷമമായിരുന്ന ബോംബ് കണ്ടെത്തിയത്.

വെള്ളിയാഴ്ച ശുചീകരണ പ്രവര്‍ത്തനത്തിനിടെയാണ് ബോംബ് കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗുരുദ്വാര ജീവനക്കാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എല്ലാവരെയും പരിസരത്ത് നിന്ന് ഒഴിപ്പിക്കുകയും ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും ചെയ്തു.ബോംബ് നിര്‍വീര്യമാക്കാന്‍ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News