രണ്ട് ആശുപത്രികളിലും ബോംബ് ഭീഷണി സന്ദേശമെത്തിയത് ഇ മെയില്‍ വഴി; അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. രണ്ട് ആശുപത്രികളിലാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി.

ദില്ലി പൊലീസും ബോംബ് സ്‌ക്വാഡും ആശുപത്രിയില്‍ വ്യാപക തിരച്ചില്‍ തുടങ്ങി. സംശയാസ്പദമായ സാഹചര്യത്തില്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ ഭീഷണിയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ദില്ലിയിലെ ഇരുന്നൂറിലേറെ സ്‌കൂളുകളില്‍ ഒരേസമയം ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News