ഇന്ത്യന്‍ പബ്ലിക്ക് സ്കൂളില്‍ ബോംബ് ഭീഷണി, സ്കൂ‍ളിനു മുന്നില്‍ തടിച്ചുകൂടി രക്ഷിതാക്കള്‍

ദില്ലി സാദിഖ്  നഗറിലെ ഇന്ത്യന്‍ പബ്ലിക്ക് സ്കൂളിനുള്ളില്‍ പലയിടത്തായി  ബോംബപകള്‍ സ്ഥാപിച്ചതായി ഭീഷണി സന്ദേശം.  രാവിലെ 10.49 നാണ് ഇ മെയില്‍ വ‍ഴി സ്കൂളില്‍ ഭീഷണി സന്ദേശമെത്തിയത്. ഇതിനു പിന്നാലെ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂളില്‍ നിന്നും ഒ‍ഴിപ്പിച്ചു. ബോംബ് സ്ക്വാഡും  ഡോഗ് സ്ക്വാഡും  പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്. സംശയകരമായ യാതൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

വിവരമറിഞ്ഞ് രക്ഷിതാക്കള്‍ സ്കൂള്‍ ഗേറ്റിനു മുന്നില്‍ തടിച്ചുകൂടി. കുട്ടികളെ കൂട്ടിക്കൊണ്ട് പോകണമെന്ന് സ്കൂളില്‍ നിന്ന് മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് എത്തിയതാണെന്നാണ് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇതാദ്യമല്ല സ്കൂളിന് നേരെ  ബോംബ് ഭീഷണി ഉയരുന്നത്. ക‍ഴിഞ്ഞ നവംബറില്‍ വ്യാജ ഭീഷണി സന്ദേശം ഇത്തരത്തില്‍ മെയില്‍ വ‍ഴി എത്തിയിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News