കൊച്ചിയിലും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സന്ദേശം എക്‌സിലൂടെ

കൊച്ചിയിലും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് നേരെയാണ് എക്‌സിലൂടെ ഭീഷണി സന്ദേശം. തുടര്‍ന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തി. ഇന്ന് മാത്രം 11 വിമാന സര്‍വ്വീസുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചക്കിടെ 70ഓളം വിമാന സര്‍വ്വീസുകള്‍ക്ക് നേരെ ഭീഷണി സന്ദേശമുണ്ടായി.

Also Read; 24 മണിക്കൂറിനിടെ വിവിധ വിമാന സർവീസുകൾക്ക് നേരെ ഭീഷണി; വ്യാജ ബോംബ് ഭീഷണി ഒഴിയാതെ ദില്ലി

തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീഷണികളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും വിമാന സര്‍വ്വീസുകളെ കാര്യമായി ബാധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളുടെ സിഇഒമാരുടെ യോഗം ദില്ലിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Also Read; വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News