ദില്ലിയിലെ ആശുപത്രികളില്‍ വീണ്ടും ബോംബ് ഭീഷണി

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. ആശുപത്രികളിലാണ് ബോംബ് ഭീഷണി ഇ മെയില്‍ സന്ദേശങ്ങള്‍ എത്തിയത്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹെഡ്‌ഗേവാര്‍ അടക്കമുള്ള ആശുപത്രികളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്

അതേസമയം കഴിഞ്ഞ ദിവസങ്ങളിലും ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും പത്തോളം ആശുപത്രികളിലുമാണ് ഭീഷണി സന്ദേശമെത്തിയത്.ആശുപത്രികളിലേക്കും വിമാനത്താവളത്തിലും ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്താവളത്തിന്റെ പരിസരത്ത് സ്‌ഫോടക വസ്തു വച്ചുവെന്നായിരുന്നു ഭീഷണി.

പൊലീസും ബോംബ് സ്‌ക്വാഡും വ്യാപക തിരച്ചില്‍ നടത്തിയിട്ടും സംശയാസ്പദമായി ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. വ്യാജ ഭീഷണി സന്ദേശമായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ദില്ലിയിലെ ഇരുന്നൂറിലേറെ സ്‌കൂളുകളില്‍ ഒരേസമയം ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News