മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ബോംബുമായി യാത്രക്കാരൻ വരുന്നുണ്ടെന്ന് ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസമാണ് ബോംബുമായി ഒരു യാത്രക്കാരൻ വിമാനത്താവളത്തില്‍ കടന്നിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം അധികൃതർക്ക് ലഭിക്കുന്നത്. വിമാനത്താവളത്തിൻ്റെ ഒന്നാം ടെര്‍മിനലിലുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശമെത്തിയത്. ഫോണ്‍ വിളിച്ചയാള്‍ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താത്തതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായില്ലെങ്കിലും സിഐഎസ്എഫ് വിവരം പൊലീസിനെ അറിയിക്കുകയും വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈയില്‍ നിന്ന് അസര്‍ബെയ്ജാനിലേക്ക് പോകുന്ന യാത്രക്കാരൻ്റെ കൈവശം ബോംബുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് വിമാനത്താവളത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യത്താകമാനം നൂറുകണക്കിനു വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here