തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി

എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണി കത്ത് ലഭിച്ചത്. കലാപ ആഹ്വാന വകുപ്പ് ചുമത്തി തൃക്കാക്കര പൊലീസ് കേസെടുത്തു. കത്തിൻ്റെ ഉറവിടം തേടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:സംസ്ഥാന സ്കൂള്‍ കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെേ മരണത്തെത്തുടർന്ന്‌ ആണ് എറണാകുളം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റി വച്ചിരുന്നു. പിന്നീട് പുതുക്കി നിശ്ചയിച്ച പ്രകാരം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ സദസ് നടക്കാനിരിക്കെയാണ് ബോംബ് ഭിഷണി. തൃക്കാക്കാക്കര നിയമസഭ മണ്ഡല സദസിന് വേദിയാകുന്നയിടം കുഴിബോംബ് വച്ചു തകർക്കുമെന്നാണ് ഭിഷണി കത്തിൽ പറയുന്നത്. പഴയ കമ്യൂണിസ്റ്റുകളാണ് കത്തിനു പിന്നിലെന്നും പരാമർശിച്ചിട്ടുണ്ട്. ഒപ്പം മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപങ്ങളുമാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.

Also read:കൊല്ലം സുധിയുടെ വീട്ടിൽ സർപ്രൈസുമായി ലക്ഷ്മി നക്ഷത്ര, കുഞ്ഞുങ്ങൾക്ക് ക്രിസ്‌മസ്‌ സമ്മാനവുമായി വീഡിയോ; നിങ്ങൾ തനിച്ചല്ല കുട്ടികളെ എന്ന് ആരാധകർ

ഇന്നലെ വൈകിട്ടോടെ എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണി കത്ത് ലഭിച്ചത്. തുടർന്ന് എഡിഎം , തൃക്കാക്കര എസിപിയ്ക്ക് കത്ത് കൈമാറുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കലാപ ആഹ്വാന വകുപ്പു പ്രകാരമാണ് കേസ്. കത്ത് ഫൊറൻസിക് സംഘം വിശദമായി പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനോടകം കത്തിൻ്റെ ഉറവിടം തേടി പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നവകേരള സദസിൻ്റെ വേദികളിൽ കൂടുതൽ സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരും. പരിസര നിരിക്ഷണത്തിനായി കൂടുതൽ പ്രത്യേക സംഘത്തെ സ്ഥലത്ത് നിയോഗിക്കാനാണ് ആലോചന. കൂടാതെ നവകേരള സദസിന് പുറമേ മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലയിലെ മറ്റിടങ്ങളിലെ വേദികളിലും സുരക്ഷാ പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News