ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ച് യാത്രക്കാരെ സുരക്ഷിതരാക്കി

ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഴുവല്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.

Also Read; ഗുണ്ടാ നേതാവിനൊപ്പമുള്ള സൽക്കാരം; ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിന് സസ്‌പെന്‍ഷന്‍

ഇന്ന് രാവിലെ 5.35 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. അന്വേഷണത്തിനായി വിമാനം ഐസലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Also Read; കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ഡ്രൈവറെ ഭീഷണിപ്പെടുടത്തി, യാത്രക്കാരനെ കയ്യേറ്റം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News