ദില്ലിയിലെ 16 സ്കൂളുകൾക്ക് ബോംബ് ഭീഷണി

delhi school

ദില്ലിയിലെ 16 സ്കൂളുകൾക്ക് ബോംബ് ഭീഷണി.പുലർച്ചെ നാലരയോടെയാണ് സ്കൂൾ  ഇമെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്.അതേസമയം ബോംബ് സ്കോഡും പൊലീസും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

ഇന്ന് പുലർച്ചെ നാലരയോടെയാണ് ദില്ലിയിലെ 16 ഓളം സ്കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഈസ്റ്റ് കൈലാഷ്  ദില്ലി പബ്ലിക് സ്കൂൾ, മയൂർ വിഹാറിലെ സൽവാൻ പബ്ലിക് സ്കൂൾ, പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്കൂൾ തുടങ്ങിയ സ്കൂളുകൾ ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി.സന്ദേശം എത്തിയതിന് പിന്നാലെ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് അധികൃതർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.

ALSO READ; രാജ്യസഭാ ചെയര്‍മാനെതിരായ അവിശ്വാസപ്രമേയം; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു


പൊലീസും ബോംബ് സ്കോഡും സ്കൂളുകളിലെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്.തുടർച്ചയായി ബോംബ് ഭീഷണി ഉണ്ടാകുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജിവാൾ പ്രതികരിച്ചു.

ഈയാഴ്ച തുടക്കത്തിൽ 40 ഓളം സ്കൂളുകളിൽ സമാനമായി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ നിരന്തരമായ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം  പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News