ബോംബ് ഭീഷണികൾ തുടർക്കഥ, 12 മണിക്കൂറിനിടെ ലഭിച്ചത് 30 സന്ദേശങ്ങൾ.. ജീവ ഭയത്തിൽ ശ്വാസമടക്കി വിമാനയാത്രക്കാർ; അപ്രതീക്ഷിത പ്രതിസന്ധിയിൽ വലഞ്ഞ് രാജ്യത്തെ എയർലൈൻ കമ്പനികൾ

രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ബോംബ് ഭീഷണി ഒരു തുടർക്കഥയാകുന്നു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ രാജ്യത്തെ വിവിധ എയർലൈൻ കമ്പനികൾക്കായി 30-ലേറെ ബോംബ് ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത്. മുൻനിര എയർലൈൻ കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര വിമാനങ്ങള്‍ക്കാണ് നിലവിൽ ഭീഷണിയുള്ളത്.

ALSO READ: എന്താ ഇപ്പൊ ഉണ്ടായേ…ആരാ ഇവിടെ വെടിപൊട്ടിച്ചേ? ജ്വല്ലറിയിൽ കവർച്ചക്കെത്തിയവർക്ക് നേരെ വെടിയുതിർത്ത് കടയുടമ

തുടർച്ചയായുള്ള  ബോംബ് ഭീഷണി സന്ദേശങ്ങളിൽ ബഹുഭൂരിപക്ഷവും വ്യാജ സന്ദേശങ്ങളാണെങ്കിലും അവഗണിക്കുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ അതീവ ജാഗ്രതയിലാണ് എയർപോർട്ട് അതോറിറ്റിയും മറ്റ് അന്വേഷണ സംവിധാനങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News